കോട്ടയം : അര ശതകത്തിലേറെ നാൾ കേരള പത്രപ്രവർത്തന മ്മേലയിൽ തിളങ്ങി നിന്ന അതുല്യ പ്രതിഭ കെ പത്മനാഭൻ നായരെ അനുസ്മരിച്ചു. കോട്ടയം പ്രസ് ക്ലബിൽ പത്മൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു.
മുൻ എം.പി കെ സുരേഷ് കുറുപ്പ് , മാധ്യമ പ്രവർത്തകരായ സനൽ വി തോമസ് , ഷാലു മാത്യു , ശ്രീകുമാർ എന്നിവർ പങ്കെടുത്തു. വലിയ മനുഷ്യരുടെ പിന്തുടർച്ചയായാണ് കൊല്ലവർഷം 1106 ചിങ്ങം ഒൻപ തിന് പത്മൻ ജനിച്ചത്. എഡിറ്റർ, വക്കീൽ, മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ എന്നീ തുറകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് നാല്പത്തിമൂന്നു വയസ്സുമാത്രം നീണ്ട് ജീവിതം കൊണ്ട് നൂറു കൊല്ലത്തിന്റെ നേട്ടങ്ങളുണ്ടാ ക്കിയ യശശരീരനായ സാക്ഷാൽ ഇ.വി കൃഷ്ണപിള്ളയാണ് പിതാവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതാവി ധർമ്മരാജയും മാർത്താണ്ഡവർമ്മയുമൊക്കെ എഴുതിയ സി.വി.രാമൻപിള്ള യെന്ന മഹാപുരുഷന്റെ മകൾ മഹേശ്വരിയമ്മ. പ്രാഥമിക വിദ്യാഭ്യാസം അടൂർ ഹൈസ്ക്കൂളിൽ, പിന്നീട് തിരുവന്തപുരം യൂണിവേഴ്സിറ്റി ഇന്റർമീഡിയേറ്റ് കോളേജിൽ ഇന്റർമീഡിയേറ്റ് പഠനം. ഒടു വിൽ പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് ബി.എ ബിരുദവും നേടി.