പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ജോലിക്കു പോകുന്നതിനിടെ നല്ലേപ്പിള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെയാണ് ചിറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Advertisements
മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊർമിളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്.