തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 2023ലെ മാധ്യമ അവാര്‍ഡിന് ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്സണ് പൂവന്തുരുത്ത് അര്‍ഹനായി. ദീപികയില്‍ പ്രസിദ്ധീകരിച്ച ലഹരിയില്‍ വാടുന്ന പെണ്‍പൂക്കള്‍ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗവും അതിന്റെ ദുരന്തവും ചൂണ്ടിക്കാട്ടുന്നതായിരുന്നു പരമ്പര. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് 12ന് തിരുവല്ല വിജയ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ഐഎംഎ സംസ്ഥാന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു, സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍ എന്നിവര്‍ അറിയിച്ചു. ദൃശ്യമാധ്യമ അവാര്‍ഡിന് മനോരമ ന്യൂസിലെ ജസ്റ്റിന തോമസും സമൂഹമാധ്യമ അവാര്‍ഡിന് ഡോ.അബി ഫിലിപ്പും അര്‍ഹരായി. പൂവന്തുരുത്ത് ചാത്തനാട്ട് പുത്തന്‍പുരയ്ക്കല്‍ തോമസ്-ജനോവ ദമ്പതികളുടെ മകനായ ജോണ്സന് നിരവധി മാധ്യമ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: സോണിയ. മക്കള്‍: അല്‍ഫോന്‍സ, ഐനോവ, ആരില്ഡ.