അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ മൃത്യുഞ്ജയഹോമം ഞായറാഴ്ച അവസാനിക്കും

പെരിങ്ങനാട്: തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ആറുദിവസമായി നടന്നുവരുന്ന മൃത്യുഞ്ജയഹോമം ഞായറാഴ്ച അവസാനിക്കും. എല്ലാദിവസവും രാവിലെ ഏഴുമുതല്‍ ആരംഭിക്കുന്ന മൃത്യുഞ്ജയഹോമത്തിനോടനുബന്ധിച്ച് 10 മുതല്‍ 108 കുടത്തിലെ വിശേഷാല്‍ ധാര നടക്കുന്നുണ്ട്. വൈകീട്ട് 6.30-ന് ദീപാരാധന, ഏഴുമുതല്‍ ഭഗവതിസേവ, 7.30 മുതല്‍ പ്രഭാഷണം എന്നിവയാണ് ഹോമത്തിനോടനുബന്ധിച്ച് നടന്നുവരുന്നത്.മൃത്യുഞ്ജയഹോമത്തിനുപുറമേ രാവിലെ ഏഴിന് മതപാഠശാലയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഭജന ഉണ്ടായിരിക്കും. നിരവധിഭക്തരാണ് ഇതുവരെ ഹോമത്തില്‍ പങ്കാളികളായത്.

Advertisements

Hot Topics

Related Articles