പത്തനംതിട്ട: റാന്നി നോളജ് അസംബ്ലിയുടെ ഉദ്ഘാടനം 20ന് രാവിലെ ഒന്‍പതിന് വളയനാട്ട് ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെയുള്ള സ്ഥാപനങ്ങളെ കോര്‍ത്തിണക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന സ്ഥാപനങ്ങള്‍ ആക്കുക, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി മത്സരാധിഷ്ഠിത ലോകത്തില്‍ മുന്‍പന്തിയില്‍ എത്തുന്നതിന് യുവജന സമൂഹത്തെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് നോളജ് വില്ലേജിലൂടെ ഉദ്ദേശിക്കുന്നത്.
നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലായി 250 അങ്കണവാടികളും, 175 വിദ്യാലയങ്ങളും, എട്ട് ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക് കൗണ്‍സിലും അങ്കണവാടി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ അക്കാദമിക് കൗണ്‍സിലും ഇതിനായി രൂപീകരിച്ചു. ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സാംസ്‌കാരിക നായകര്‍, സന്നദ്ധ യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള മീറ്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് തുടക്കം കുറിച്ച് ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കുട്ടികളുമായി സംവദിച്ചു. ഓരോ മാസവും പ്രമുഖവ്യക്തികള്‍ കുട്ടികളുമായി സംവദിക്കുകയും അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും പ്രചോദനവും നല്‍കുകയും ചെയ്യും. മുന്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത് ആലോചനയോഗങ്ങള്‍ സംഘടിപ്പിക്കുകയും നിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികളുടെ ആപ്റ്റിറ്റിയൂഡ് മാപ്പിംഗ് ശാസ്ത്രീയമായി തയാറാക്കുകയാണ് മറ്റൊരു പ്രധാന പ്രവര്‍ത്തനം. സ്‌കില്‍ പാര്‍ക്ക്, പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും നോളജ് വില്ലേജിന്റെ ഭാഗമായി ഒരുക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ കുട്ടികളുടെയും സര്‍ഗാത്മക പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ആദ്യത്തെ ഇ-ബുക്ക് ആവിഷ്‌കാര്‍ ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവല്‍ സ്റ്റഡീസ് സെന്റര്‍ റാന്നിയില്‍ ഉടന്‍ ആരംഭിക്കും. ടൂറിസം പഠനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും ഇത് വഴിതെളിക്കും. പത്രസമ്മേളനത്തില്‍ എംഎല്‍എയെ കൂടാതെ ജനറല്‍ കണ്‍വീനര്‍ പി.ആര്‍. പ്രസാദ് പങ്കെടുത്തു.