പാർലമെന്റ് തിരഞ്ഞെടുപ്പ്; കോട്ടയം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം; വീണ്ടും കേരള കോൺഗ്രസുകൾ തമ്മിൽ നേരിട്ട് പോരിന് ഒരുങ്ങുന്നു; പി.സി തോമസിനും, പ്രിൻസ് ലൂക്കോസിനും സജി മഞ്ഞക്കടമ്പനും സാധ്യത

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഒരുക്കങ്ങളുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോട്ടയം സീറ്റിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്നു ജോസഫ് വിഭാഗം ചെയർമാൻ പി.ജെ ജോസഫ് ഇന്നലെ പാലായിൽ വ്യക്തമാക്കിയതോടെയാണ് കേരള കോൺഗ്രസ് തന്നെ കോട്ടയം സീറ്റിൽ മത്സരിക്കുമെന്ന സൂചന ലഭിച്ചത്. നേരത്തെ കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നു സൂചനയുണ്ടായിരുന്നു. കോൺഗ്രസിൽ നിന്നു തന്നെ ഒരു സ്ഥാനാർത്ഥി കോട്ടയത്ത് എത്തുമെന്നും നേരത്തെ ചർച്ചകളുണ്ടായിരുന്നു. എന്നാൽ, ഈ ചർച്ചകൾക്കെല്ലാം വിരാമമിട്ടാണ് ഇപ്പോൾ കേരള കോൺഗ്രസിന്റെ ചെയർമാൻ പി.ജെ ജോസഫിന്റെ പ്രസ്താവന ഉണ്ടായിരിക്കുന്നത്.

Advertisements

ഇനിയും കോൺഗ്രസ് വരുമോ
നിലവിൽ യുഡിഎഫിൽ പാർലമെന്റ് സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ല. സിറ്റിൽ സീറ്റിൽ നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കുന്നതിനാണ് തത്വത്തിൽ ധാരണയായിരിക്കുന്നത്. എന്നാൽ, കോട്ടയത്ത് കഴിഞ്ഞ തവണ യുഡിഎഫ് പാനലിൽ മത്സരിച്ചു വിജയിച്ച കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, കേരള കോൺഗ്രസ് എം എൽഡിഎഫിൽ പോയപ്പോൾ ഒപ്പം പോയി. ഇതോടെ നിലവിൽ കോട്ടയം സീറ്റിൽ ആര് മത്സരിക്കണമെന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതിന് വിരാമമിട്ടുകൊണ്ടാണ് കേരള കോൺഗ്രസ് എം ചെയർമാൻ പി.ജെ ജോസഫ് തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് നിസംശയം ഇദ്ദേഹം പറയുന്നു. എന്നാൽ, കോൺഗ്രസിനുള്ളിൽ ഇപ്പോഴും കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന അവകാശ വാദം ഉന്നയിക്കാൻ ആളുണ്ട്. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ദുർബലമാണ് എന്ന വാദമാണ് കോൺഗ്രസിലെ ഈ വിഭാഗം ഉയർത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുക്കങ്ങളുമായി ജോസഫ് വിഭാഗം
നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബൂത്ത് തല പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകൾ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ ജോസഫ് തന്നെ നേരിട്ട് നേതൃത്വം നൽകുകയാണ്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഇതിനോടകം തന്നെ കേരള കോൺഗ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് പ്രവർത്തനങ്ങൾ സജീവമാക്കി സീറ്റ് ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പാലാ, കടുത്തുരുത്തി, പിറവം, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ശക്തി കേന്ദ്രങ്ങളാണ്. വൈക്കത്തും, പുതുപ്പള്ളിയിലും, കോട്ടയത്തും മാത്രമാണ് കേരള കോൺഗ്രസ് സജീവമല്ലാത്തത്.

പി.സി തോമസിനും സജിയ്ക്കും പ്രിൻസിനും സാധ്യത
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് സീറ്റെങ്കിൽ മുൻ കേന്ദ്ര മന്ത്രി പി.സി തോമസിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം കേരള കോൺഗ്രസ് നേതാവ് കൂടിയായ പി.സി മാറി നിന്നാൽ പ്രിൻസ് ലൂക്കോസിനെയാണ് കേരള കോൺഗ്രസ് പരിഗണിക്കുന്നത്. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെയും കേരള കോൺഗ്രസ് പാർലമെന്റ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.