കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി ശേഷിക്കേ പരമാവധി തെളിവ് ശേഖരിക്കാനൊരുങ്ങി പൊലീസ് . ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുള്ളത്.
ഇന്നലെ തൃശൂര്‍ കൊരട്ടിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കേസിലെ നിർണായക തെളിവായ നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിട്ടുള്ളത്. സ്ഫോടന ശേഷം ബൈക്കിന്റെ അടുത്തെത്തിയ മാര്ട്ടിന് ഇവ കവറില്‍ പൊതിഞ്ഞ് ബൈക്കില്‍ നിക്ഷേപിക്കുകയായിരുന്നു.
സ്കൂട്ടറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതിന് പിന്നാലെ കീഴടങ്ങിയ സാഹചര്യവും അന്വേഷണ സംഘത്തോട് പ്രതി വിശദീകരിച്ചിട്ടുണ്ട്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്. ഈ മാസം 15 നാണ് ഡൊമിനിക് മാര്‍ട്ടിനെ വീണ്ടുംകോടതിയില്‍ ഹാജരാക്കേണ്ടത്.