തൃശൂര്‍: തൃശൂര്‍ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാനെന്ന പേരില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. കളക്ട്രേറ്റിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സെപ്തംബര്‍ മാസമായിരുന്നു സംഭവം. ഓഫീസില്‍ സമീപകാലത്തായി നിരവധി പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ്, പരിഹരിക്കാനായി പ്രാര്‍ത്ഥന സംഘടിപ്പിക്കുകയായിരുന്നു. ഓഫീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥ തന്നെയാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഈ ഉദ്യോഗസ്ഥ ഒഴികെ ബാക്കിയെല്ലാവരും കരാര്‍ ഉദ്യോഗസ്ഥരായതിനാല്‍ പ്രത്യക്ഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. എന്നാൽ പിന്നീട് പരാതി നല്‍കുകയായിരുന്നു.