കുറവിലങ്ങാട് : ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്‌സ്റ്റേഷൻ കുറവിലങ്ങാട് മുഖ്യമന്ത്രി പിണറായി വിജയൻനാടിന് സമർപ്പിച്ചു ചടങ്ങിൽ വൈദ്യുതീ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി അദ്ധ്വക്ഷത വഹിച്ചു ഡോ രാജൻ ഐ എ എസ് മാനേജീഗ് ഡയറക്ടർ കെ എസ് ഇ ബി. മോൻസ് ജോസഫ് എം എൽ എ . സജി പൗലോസ് ഓപ്പറേഷൻ ആന്റ് പ്ലാനിംഗ് കെ എസ് ഇ ബി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ബ്ലോക്ക് പ്രസിഡന്റ് ജോൺസൻ പുളിക്കിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീനി മത്തായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൽ ത്യതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗത്ത് മാറ്റംസൃഷ്ടിക്കുന്ന കെ.എസ്.ഇ.ബി.യുടെ കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചത് കോട്ടയം ലൈൻസ് പാക്കേജിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്‌സ്റ്റേഷൻ കുറവിലങ്ങാട്ട് യാഥാർഥ്യമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുനെൽവേലി-കൊച്ചി ലൈൻ വഴി 400 കെ.വി. അന്തർസംസ്ഥാന പ്രസരണലൈൻ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തിൽ നിന്ന് വൈദ്യുതി മധ്യകേരളത്തിൽ എത്തിക്കുന്നതിന് സബ്സ്റ്റേഷൻ സഹായിക്കും. 400 കെ.വി. പ്രസരണലൈനിലൂടെ വൈദ്യുതി സ്വീകരിച്ച് 220 കെ.വി. ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനാകും. ഇതിനായി 400 കെ.വി.യുടെ നാലു ഫീഡറുകളും 315 എം.വി.എ. യുടെ രണ്ടു ട്രാൻഫോമറുകളും 220 കെ.വി.യുടെ ആറു ഫീഡറുകളും സജ്ജമാക്കിയിട്ടുണ്ട്.