ഗവർണർക്ക് എതിരെ അതിരൂക്ഷ വിമർശനങ്ങളുമായി മുഖ്യമന്ത്രി : ചിലർ എല്ലാ കാര്യങ്ങൾക്കും തടസം നിൽക്കുകയാണ് : അതിർത്തികൾ എല്ലാം ലംഘിക്കുകയാണ് : പിണറായി വിജയൻ 

കോട്ടയം : ഗവർണർക്ക് എതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി സി പി എം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കയം കൂട്ടിക്കലിൽ സി പി എം ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ 25 വീടുകളുടെ താക്കോൽ ദാന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷമായ വിമർശനങ്ങളുടെ കെട്ടഴിച്ചത്. ഗവർണർക്ക് ഒപ്പം പ്രതിപക്ഷത്തിനെയും അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. എന്തിനും അതിരുണ്ട് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഗവർണർക്ക് എതിരായ വിമർശനത്തിന് തുടക്കമിട്ടത്.  അതിരെലെല്ലാം ലംഘിച്ചു പോകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കാര്യങ്ങൾക്ക് തടസ്സം നിൽക്കുന്ന ചിലർ ഉണ്ട് . എന്ത് വന്നാലും  മുന്നോട്ടുവെച്ച കാൽ പിന്നോട്ട് പോകില്ലഭൂപതിവ് നിയമത്തിലെ ഭേദഗതിയുമായി  ബന്ധപ്പെട്ട ബില്ല് ഗവർണർ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിച്ചത്.  ഇതിനെതിരെ യുഡിഎഫും ബിജെപിയും ഒന്നും മിണ്ടുന്നില്ലന്നും അദ്ദേഹം പറഞ്ഞു. 

Advertisements

 ലൈഫ് മിഷൻ പദ്ധതിയെ തകർക്കാൻ ശ്രമിച്ചതായി ആരോപിച്ചാണ് പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമർശിച്ച് തുടങ്ങിയത്. ദുഷ്ട മനസുള്ളവർ ലൈഫ് പോലൊരു നല്ല പദ്ധതിയെ തകർക്കാൻ ശ്രമിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളും ദുഷ്ട മനസുകൾക്ക് സ്വാധീനിക്കാൻ പറ്റുന്നവരായി. മറ്റ് ഉദ്ദേശങ്ങളോടെ അത്തരം വ്യക്തികൾ ഈ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു. വലിയ സന്നാഹങ്ങളോടെ ഈ പരാതികൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു. എന്നാൽ പദ്ധതിയുമായി നമ്മൾ മുന്നോട്ടു പോയി. വലിയ കോപ്പുമായി ഇറങ്ങിയവർ ഒന്നും ചെയ്യാനായില്ല എന്ന ജാള്യതയോടെ നിൽക്കുകയാണിന്ന്. ക്ഷേമപെൻഷൻ 600 രൂപ എന്നത് 1600 രൂപയാക്കി. ഇടത് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് മാത്രമാണ് തുക വർദ്ധിച്ചത്.  രണ്ടുവർഷം വരെ കുടിശ്ശികയുള്ളത് അക്കാലത്ത് കൊടുത്തു തീർത്തു. യുഡിഎഫ് ആയിരുന്നു ഇപ്പോൾ അധികാരത്തിൽ എങ്കിൽ കുടിശ്ശികയുടെ ദൈർഘ്യം നീണ്ടു പോയേനെക്ഷേമപെൻഷൻ സർക്കാർ കൊടുക്കേണ്ട നടപടി അല്ല എന്ന് കേന്ദ്ര ധന മന്ത്രി പറഞ്ഞു. കേരള സർക്കാറിനെ ആക്ഷേപിച്ചു കൊണ്ടായിരുന്നു ഈ പരാമർശംകേരളത്തിന്റെ സാമ്പത്തിക മേഖല ഏതെല്ലാം നിലയിൽ ഞെരുക്കാൻ പറ്റുമോ അതാണ് കേന്ദ്രം ചെയ്യുന്നത്വലിയ മുന്നേറ്റം ഉണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞുഗവർണർക്കെതിരെ മുഖ്യമന്ത്രി . 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.