തിരുവല്ല :
തിരുവല്ല കാർഷിക വികസന ബാങ്ക് ഭരണസമിതി തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ടു. 25 വർഷമായി യുഡിഎഫ് ഭരണം നടത്തിയിരുന്ന ബാങ്കിലാണ് എൽഡിഎഫ് അട്ടിമറി വിജയം നേടിയത്. കെ പി സി സി നേതാവ് കെ ശിവദാസൻ നായർ എക്സ് എംഎൽഎ നേതൃത്വം നൽകിയ യു ഡി എഫ് പാനലാണ് പരാജയപ്പെട്ടത്. അജയകുമാർ, അഡ്വ.കെ പ്രകാശ് ബാബു, പ്രസാദ് എം ചെറിയാൻ, മനു സോമൻ, ഷിബു വർഗീസ്, സോമൻ താമരച്ചാലിൽ, റെജി കുരുവിള, വി പുരുഷോത്തമൻ പിള്ള (ജനറൽ മണ്ഡലം), അന്നമ്മ ദാനിയേൽ, ആൻസി സജി, പൊന്നമ്മ (വനിതാ മണ്ഡലം), സി ജെ കുട്ടപ്പൻ (പട്ടികജാതി പട്ടിക വർഗ മണ്ഡലം), വി കെ കുര്യൻ (നിക്ഷേപ മണ്ഡലം) എന്നിവരാണ് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥികൾ.
വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ തിരുവല്ല ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കെഎസ്ആർടിസി കോർണറിൽ ചേർന്ന അനുമോദന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുപ്പു കമ്മറ്റി ചെയർമാൻ സജി അലക്സ് അധ്യക്ഷനായി. കൺവീനർ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, അംബികാ മോഹൻ, സി പി ഐ എം ഇരവിപേരൂർ ഏരിയാ സെക്രട്ടറി പി സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.