ആധാരം എഴുത്ത് അസോസിയേഷന്‍ തിരുവല്ല യൂണിറ്റ് സമ്മേളനം മാത്യൂ ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

തിരുവല്ല: ആധാരം എഴുത്ത് അസോസിയേഷന്‍ തിരുവല്ല യൂണിറ്റ് സമ്മേളനം ബഹു:എംഎല്‍എ മാത്യൂ ടി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ വിജയവര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. കെ.വി രാജന്‍ വരണാധികാരിയായി നടത്തിയ തെരഞ്ഞെടുപ്പില്‍ പി.കെ ബാബുരാജ് (പ്രസിഡന്റ്) പി.ടി പത്മകുമാരിയമ്മ (സെക്രട്ടറി) ശ്രീമതി. ആശാ മോള്‍ (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായുള്ള യൂണിറ്റ് കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളില്‍ വിശ്രമജീവിതം നയിക്കുന്ന സംസ്ഥാന – ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ച എം ജെ. പരമേശ്വരന്‍പിള്ള, , കെ. വറുഗീസ് എന്നിവര്‍ക്ക് എംഎല്‍എ ആദരവ് അറിയിച്ച് ഉപഹാരം നല്‍കി.

Advertisements

രെജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരുടെ അഴിമതി തടയുന്നതിനായി അടുത്ത കാലത്തു നടന്ന വിജിലന്‍സ് പരിശോധ സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. ചില ഉദ്യോഗസ്ഥരുടെ പണാര്‍ത്തിക്കും അഴിമതിക്കും ഉത്തരവാദികള്‍ ആധാരം എഴുത്തുകരാണെന്ന നിലയില്‍ ഇടപെടുന്ന വിജിലന്‍സ് അധികാരികളുടെ തെറ്റായ നടപടിയെപ്പറ്റി അധ്യക്ഷ പ്രസംഗത്തില്‍ യുണിറ്റ് പ്രസിഡന്റ് പി കെ ബാബുരാജ് ചൂണ്ടികാട്ടി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയില്‍ ആധാരം എഴുത്തുകാര്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെയും ലഭിക്കുന്ന അവസരം ഉപയോഗിച്ച് നിയമസഭയുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് എം എല്‍ എ മാത്യു ടി തോമസ് സമ്മേളനത്തില്‍ ഉറപ്പു നല്‍കി.

Hot Topics

Related Articles