മദ്രസാ അധ്യാപകർക്കു നേരെ അക്രമം ; ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ

പാനൂർ : പൊയിലൂർ കച്ചേരിമ്മലിൽ മദ്രസ അധ്യാപകർക്കു നേരെ അക്രമം നടത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകനെ കൊളവല്ലൂർ പോലീസ് അറസ്റ്റു ചെയ്തു. പൊയിലൂർ കച്ചേരിമ്മൽ ചീളുപറമ്പത്ത് ജയന്തി (28)നെയാണ് കൊളവല്ലൂർ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

Advertisements

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം.രാത്രി നമസ്ക്കാരത്തിന് ശേഷം ഒൻപത് മണിയോടെ അടുത്തുള്ള വീട്ടിൽ ഭക്ഷണം കഴിക്കാനായി പോകുന്നതിനിടയിലാണ് ഇടവഴിയിൽ വച്ച് വടക്കെ പൊയിലൂരിൽ തഹ്ലീമുൽ സിബിയാൻ മദ്രസ അധ്യാപകർക്കു നേരെ ജയന്തിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അക്രമം നടത്തിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles