കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയ്യപ്പന്മാർക്കായി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയ്യപ്പന്മാർക്കായി ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. മണ്ഡല കാലത്തോട് അനുബന്ധിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചത്. മന്ത്രി വി.എൻ വാസവൻ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് , തഹസീൽദാർ അനിൽകുമാർ, പ്രിൻസിപ്പൽ ഡോ.എസ്.ശങ്കർ, സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ സന്നദ്ധ സംഘടനകളായ അഭയം സേവാ ഭാരതി എന്നിവയുടെ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. അയ്യപ്പഭക്തർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്, റവന്യു കൗണ്ടർ, വാർഡ്, ഐസിയു എന്നിവയും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.