ആലപ്പുഴ :
അമ്പലപ്പുഴയിൽ നടന്ന ബൈക്ക് മോഷണക്കേസിലെ പ്രതികൾക്ക് തടവും, പിഴയും.
പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ വാടക്കൽ പഴമ്പാശേരി വീട്ടിൽ നിന്നും 2018ൽ ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളായ ആര്യാട് തെക്ക് പൂങ്കാവ് കോളനയിൽ സജീർ,
അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവലിൽ ഇജാസ്
എന്നിവരെ അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചുമാസം തടവിനും, 3000 രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ഇജാസിനെ മാവേലിക്കര സബ് ജയിലിൽ പ്രവേശിപ്പിച്ചു. ഒന്നാംപ്രതി സജീർ കോടതി ശിക്ഷ വിധിച്ചത് കേട്ട് കുഴഞ്ഞുവീണതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. മോഷണ സമയത്ത് ഒന്നാംപ്രതി സജീറിന് 19 വയസ്സും രണ്ടാംപ്രതി ഇജാസിന് 18 വയസ്സും ആയിരുന്നു പ്രായം ഉണ്ടായിരുന്നത്. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്മാർ എസ്ഐ അസീമും , എ എസ്ഐ അശോകനും ആയിരുന്നു. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി മജിസ്ട്രേട്ട് അനു റ്റി തോമസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എപിപി അഡ്വ. പ്രസൂൺ ബെന്നി ഹാജരായി.
അമ്പലപ്പുഴയിലെ ബൈക്ക് മോഷണക്കേസ് : പ്രതികൾക്ക് തടവും പിഴയും
Advertisements