അല്‍ഫോണ്‍സ് ആരോഗ്യവാനല്ലായിരിക്കും. പക്ഷേ മനസ് ക്രിയാത്മകമാണ് ; ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. കരുതലോടെയിരിക്കൂ ; അൽഫോൺസ് പുത്രന് ആശംസകൾ നേർന്ന്  കമലഹാസൻ

ന്യൂസ് ഡെസ്ക് : അടുത്തിടെയാണ് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച്‌ രംഗത്തെത്തിയത്.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ‘തനിക്ക് ഓട്ടിസം സ്‌പെക്‌‌ട്രം ഡിസോര്‍ഡര്‍’ ആണെന്ന് സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാനില്ലെന്ന് ഇൻസ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്.

Advertisements

ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ കമലഹാസൻ. അടുത്തിടെ അല്‍ഫോണ്‍സ് പുത്രൻ കമലഹാസന്റെ ജന്മദിനത്തില്‍ ഒരു പാട്ട് തയ്യാറാക്കിയിരുന്നു. ആ പാട്ടിന് അല്‍ഫോണ്‍സിന് നന്ദി പറഞ്ഞുകൊണ്ടാണ് ആശംസ. അല്‍ഫോണ്‍സ് പുത്രന്റെ ഊര്‍ജസ്വലമായ മനസാണെന്നും ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്നും കമലഹാസൻ നിര്‍ദ്ദേശിക്കുന്നു. കമലഹാസന്റെ ശബ്ദമുള്ള വീഡിയോ നടൻ പാര്‍ത്ഥിപനാണ് പങ്കുവച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അല്‍ഫോണ്‍സ് ആരോഗ്യവാനല്ലായിരിക്കും. പക്ഷേ മനസ് ക്രിയാത്മകമാണ്. ശബ്‍ദം ഉൻമേഷകരമാണ്. അതുപോലെ അദ്ദേഹം മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുമോയെന്ന തീരുമാനം വ്യക്തിപരമാണ്. പക്ഷേ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. കരുതലോടെയിരിക്കൂ’- കമലഹാസൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.