കിവീസ് അടിച്ചുതകര്‍ത്ത ആ ഒന്നര മണിക്കൂറില്‍ ശരിക്കും ഞാന്‍ വിറച്ചുപോയി ;  വല്ലാത്ത ആശങ്കയായിരുന്നു ; ഇനി നമ്മൾ തന്നെ കപ്പടിക്കും രജനികാന്ത്

ചെന്നൈ : ലോകകപ്പിലെ സെമി പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും സെമിയില്‍ ഏറ്റുമുട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഈ വന്‍ ശക്തികളുടെ പോരാട്ടത്തില്‍ ആരാകും വിജയിക്കുക. ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസം തനിക്കുണ്ടെന്ന് പറയുകയാണ് സൂപ്പര്‍ താരം രജനീകാന്ത്. ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം കാണാന്‍ മുംബൈയില്‍ എത്തിയിരുന്നു അദ്ദേഹം.

Advertisements

മത്സരം കഴിഞ്ഞ് ചെന്നൈയില്‍ മടങ്ങിയെത്തിയപ്പോഴാണ് നിര്‍ണായകമായ പ്രവചനം രജനീകാന്ത് നടത്തിയിരിക്കുന്നത്. ലോകകപ്പ് കിരീടം ഇന്ത്യ നേടുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്നും, ആത്മവിശ്വാസമാണ് ഉള്ളതെന്നും രജനീകാന്ത് പറഞ്ഞു. അതേസമയം രജനീകാന്തിന്റെ പ്രവചനം വൈറലായിരിക്കുകയാണ്. സെമി ഫൈനലില്‍ താന്‍ ആകെ ആശങ്കപ്പെട്ട് പോയെന്നാണ് രജനീകാന്ത് പറയുന്നത്.ആദ്യ ശരിക്കും വിറച്ച്‌ പോയി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ വിക്കറ്റ് വീണ് തുടങ്ങിപ്പോയപ്പോഴാണ് ആശ്വാസമായത്. പിന്നീട് എല്ലാം നല്ലത് പോലെ നടന്നു. കിവീസ് അടിച്ചുതകര്‍ത്ത ആ ഒന്നര മണിക്കൂറില്‍ ശരിക്കും ഞാന്‍ വിറച്ചുപോയി. വല്ലാത്ത ആശങ്കയായിരുന്നു ആ സമയം. എന്നാല്‍ ഫൈനല്‍ നമ്മള്‍ ജയിക്കും. ലോകകപ്പ് നമ്മള്‍ തന്നെ നേടുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും രജനീകാന്ത് പറഞ്ഞു. ഭാര്യ ലതയ്‌ക്കൊപ്പമാണ് രജനീകാന്ത് മുംബൈയില്‍ മത്സരം കാണാന്‍ എത്തിയത്. രജനിക്കൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് ബിസിസിഐ ഗോള്‍ഡന്‍ ടിക്കറ്റ് നല്‍കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.