അടൂര്‍ ചാത്തന്നൂപ്പുഴ ഭട്ടതൃകോവില്‍ ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റില്‍

അടൂര്‍: ചാത്തന്നൂപ്പുഴ ഭട്ടതൃകോവില്‍ ക്ഷേത്രത്തില്‍ മോഷണം നടത്തി കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിലെ പ്രതി പത്തനാപുരം താലൂക്കില്‍ വെട്ടിക്കവല പനവേലി ഇരണൂര്‍ ഉമാനിലയം വീട്ടില്‍ രമണന്‍ എന്ന മോഹന്‍ദാസിനെ (63) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 14 നായിരുന്നു സംഭവം.

Advertisements

ചാത്തന്നൂപ്പുഴ ഭട്ടതൃക്കോവില്‍ ക്ഷേത്രത്തില്‍ മോഷണവും വയല മാമ്പിലാവില്‍ ധര്‍മശാസ്ത ക്ഷേത്രത്തില്‍ മോഷണശ്രമവും നടത്തി പ്രതി കടന്നുകളയുകയായിരുന്നു. ക്ഷേത്ര പരിസരങ്ങളില്‍നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളും മുമ്പ് വഞ്ചി മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പ്രതിയെക്കുറിച്ച സൂചന നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥിരമായി ഒരുസ്ഥലത്തും താമസിക്കാതെ അലഞ്ഞ് നടക്കുന്ന ആളായതിനാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എഴുകോണ്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സൂരജ്, പ്രവീണ്‍, ഡ്രൈവര്‍ സി.പി.ഒ സനല്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles