കോട്ടയം കുടയംപടിയിൽ അനധികൃത മദ്യവിൽപ്പന : പാണ്ഡവം സ്വദേശി എക്സൈസിന്റെ പിടിയിൽ : 4.5 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു 

കോട്ടയം : കുടയംപടിയിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് വിദേശ മദ്യ വിൽപ്പന നടത്തിയ കേസിൽ യുവാവ് പിടിയിൽ. കോട്ടയം  അയ്മനം  പാണ്ഡവം  പേപ്പതി വീട്ടിൽ  ഷാനവാസിനെ (36) ആണ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് ബി യുടെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘം പിടികൂടിയത്.  കുടയമ്പടി ,അയ്മനം, അമ്പാടി കവല, ചാമത്തറ പുലികുട്ടി ശേരി റാണിമുക്ക് ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് പതിവായി ഇയാൾ മദ്യവിൽപ്പന നടത്തിയിരുന്നു. തുടർന്ന് ദിവസങ്ങളോളം എക്സൈസ് സംഘം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 4.5 ലിറ്റർ വിദേശ മദ്യം മദ്യം വിൽപന നടത്തിയ സ്കൂട്ടർ  മദ്യ വിൽപനയുടെ ലഭിച്ച 600 രൂപ എന്നിവ  പിടിച്ചെടുത്തു.  ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ  പ്രിവന്റീവ് ഓഫിസർ ബാലചന്ദ്രൻ എ.പി,സിവിൽ എക്സൈസ് ഓഫീസർ ജോസഫ് കെ.ജി, സുമോദ് പി എസ്സ്, ഡ്രൈവർ അനസ് മോൻ സി.കെ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles