മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് വളരെ സ്‌പെഷ്യൽ ; ലൊക്കേഷനില്‍ നായകൻ നായിക എന്ന വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല ;  ജ്യോതിക 

മൂവി ഡെസ്ക്ക് : തന്റെ സിനിമ കരിയറില്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി ചെയ്ത സിനിമയാണ് കാതല്‍ ദി കോര്‍ എന്ന് നടി ജ്യോതിക .ലൊക്കേഷനില്‍ നായകൻ നായിക എന്ന വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മികച്ച സഹകരണമാണ് ഉണ്ടായിരുന്നതെന്നും നടി പറയുന്നു.കാതല്‍ ദി കോര്‍ സിനിമയുടെ പ്രസ്സ് മീറ്റിനിടെയാണ് നടി സിനിമയെക്കുറിച്ച്‌ സംസാരിച്ചത്.അതേസമയം മമ്മൂട്ടി കമ്പനിക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ജ്യോതിക പറഞ്ഞു . ഒരുപാട് നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് വളരെ സ്‌പെഷ്യലാണെന്നും ജ്യോതിക പറഞ്ഞു. 

Advertisements

ഈ നിലയിലെത്തിയിട്ടും അദ്ദേഹം പരീക്ഷണങ്ങള്‍ക്ക് തയാറാവുകയാണെന്നും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ഹീറോ എന്നും ജ്യോതിക പറഞ്ഞു. ഒപ്പം കണ്ണൂര്‍ സ്‌ക്വാഡ് താൻ കണ്ടെന്നും വേറെ ലെവല്‍ മേക്കിങ് ആയിരുന്നുവെന്നും ജ്യോതിക പറയുന്നുണ്ട്. സംവിധായകൻ ജിയോ ബേബിയെ പ്രശംസിക്കാനും ജ്യോതിക മറന്നില്ല. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ വലിയ ആരാധികയാണ് താനെന്നും . ആ സിനിമ കണ്ട് ഷോക്കായി പോയി എന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു .ഒപ്പം മലയാളം സിനിമ വളരെ പ്രോഗ്രസീവാണെന്ന് അറിയാമെന്നും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്റെ പടമാണ് എന്നും വളരെ കുറച്ച്‌ ഡയലോഗുകളും എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സുകളുമാണ് ആ ചിത്രത്തിലുള്ളത് എന്നും ജ്യോതിക പറഞ്ഞു .

Hot Topics

Related Articles