കാർഷിക വിപണികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ അനുവദിക്കപ്പെട്ട മൂന്ന് പ്രീമിയം ഔട്ട്ലെറ്റിൽ ഒന്നായ പ്രതീക്ഷ പ്രീമിയം ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു

മരങ്ങാട്ടുപിള്ളി : ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പ്രതീക്ഷ വെജിറ്റബിൾ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ  കുര്യനാട് ആനിക്കോട് ജംഗ്ഷനിൽ പ്രതീക്ഷ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  . ബൽജി ഇമ്മാനുവൽൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടുത്തുരുത്തി എംഎൽഎ ബഹുമാനപ്പെട്ട അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ 

Advertisements

പദ്ധതിയിലെ – അടുക്കള മുറ്റത്തെ പച്ചക്കറി കൃഷി – ചട്ടി വിതരണ  ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം പ്രിൻസിപ്പൽകൃഷി ഓഫീസർ  പ്രീത പോൾ പദ്ധതി വിശദീകരണം നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ  പി എം മാത്യു ആദ്യ വിൽപ്പന നിർവഹിച്ചു. മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  എം എം തോമസ് മൂല്യ വർദ്ധിത ഉൽപന്ന വിപണന ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ബസ് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ  പി. എൻ. രാമചന്ദ്രൻ ജൈവജീവാണു വളങ്ങളുടെ വിപണനം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഉഴവൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ  സിന്ധു കെ മാത്യു സ്വാഗതം ആശംസിച്ചു. നോഡൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ  സിബി തോമസ് ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉഷാ രാജു. ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷരായ  ജാൻസി റ്റോജോ,  തുളസീദാസ് ,  സിറിയക്ക് മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ .നിർമല ദിവാകരൻ,  ജോസഫ് ജോസഫ്,   സന്തോഷ് കുമാർ,  ലിസി ജോർജ്,  ലിസി ജോയി, സാബു അഗസ്റ്റിൻ,  സാലിമോൾ ബെന്നി , .  പ്രസീദ സജീവ്, . ബെനറ്റ് പി മാത്യു , പാടശേഖര പ്രസിഡന്റ് ജോയി സിറിയക്, കാർഷിക വികസന സമിതി അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ  ഡെന്നിസ് ജോർജ് യോഗത്തിന് നന്ദി പറഞ്ഞു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പച്ചക്കറി തൈകളുടെ സൗജന്യ വിതരണവും പച്ചക്കറി കൃഷി പരിശീലന പരിപാടിയും തുടർന്ന് നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.