പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു : മഠാധിപതി  വീണ്ടും അറസ്റ്റില്‍ 

ബംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ മുരുഗരാജേന്ദ്ര ബ്രുഹാൻ മഠാധിപതി ശിവമൂര്‍ത്തി ശരണ വീണ്ടും അറസ്റ്റില്‍. ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പോക്സോ കേില്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ആദ്യ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പോക്സോ കേസില്‍ വീണ്ടും അറസ്റ്റുണ്ടായത്. ചിത്രദുര്‍ഗയിലെ അഡീഷനല്‍ സെഷൻസ് കോടതി-2 ജഡ്ജ് ബി.കെ കോമളയാണ് മഠാധിപതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാൻ നിര്‍ദേശിച്ചതും. നേരത്തെ, കഴിഞ്ഞവര്‍ഷം സെപ്തംബര്‍ ഒന്നിനാണ് ഇയാളെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഈ മാസം 16നാണ് പുറത്തിറങ്ങിയത്. 

Advertisements

ജാമ്യത്തിലിറങ്ങിയ ശിവമൂര്‍ത്തി ശരണ ദാവൻഗേരെയിലെ വിരക്ത മഠത്തില്‍ കഴിയവെ ചിത്രദുര്‍ഗ പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിലെ അന്വേഷണം അവസാനിക്കുന്നതുവരെ ചിത്രദുര്‍ഗ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികളിന്മേലാണ് ആദ്യ പോക്സോ കേസില്‍ ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാന തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. മഠത്തിലെ സ്‌കൂളില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. മൈസൂരിലെ ‘ഓടനാടി സേവാ സംസ്‌തേ’ എന്ന എൻജിഒയാണ് ഇയാള്‍ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ ആദ്യ പരാതി നല്‍കിയത്. 2022 ജൂലൈയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥിനികള്‍ മൈസൂരുവിലെത്തി എൻ.ജി.ഒയെ സമീപിക്കുകയായിരുന്നു. ഇവരോട് കുട്ടികള്‍ വിവരങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടര്‍ന്ന് ആഗസ്റ്റ് 26നാണ് എൻജിഒ പൊലീസില്‍ പരാതി നല്‍കിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതില്‍ മൈസൂരിലെ നാസറാബാദ് പൊലീസ് പോക്സോ, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയില്‍ നിയമം എന്നിവ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 15, 16 വയസുള്ള പെണ്‍കുട്ടികളെ 2019 ജനുവരി മുതല്‍ 2022 ജൂണ്‍ വരെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. മഠത്തിന് കീഴിലെ സെമിനാരിയിലെ വിദ്യാര്‍ഥികളായിരുന്നു ഇവര്‍. ചേംബറിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി എന്നാണ് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നത്. 2019, 2022 വര്‍ഷങ്ങളില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന തന്റെ പെണ്‍മക്കളെയും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പെണ്‍കുട്ടികളെയും ശിവമൂര്‍ത്തി ശരണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റ് രണ്ട് പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പരമശിവയ്യ, ഗംഗാധര്‍, മഹാലിംഗ, കരിബസപ്പ, ജൂനിയര്‍ മഠാധിപതി ബസവാദിത്യ എന്നിവര്‍ക്കും പങ്കുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രണ്ടാമത്തെ കേസിലെ കുറ്റപത്രത്തില്‍ നിന്ന് പരമശിവയ്യയുടെ പേര് ഒഴിവാക്കി.

Hot Topics

Related Articles