തൃശൂരിൽ സ്വകാര്യ സ്കൂളിൽ വെടിവെപ്പ് ; യുവാവ് പിടിയിൽ ; പിടിയിലായത് ക്ലാസ് മുറിയിലെത്തി വെടിയുതിർത്ത ശേഷം രക്ഷപെടുന്നതിനിടയിൽ

തൃശൂർ : തൃശ്ശൂരിലെ സ്കൂളിൽ വെടിവെപ്പ്.
സ്കൂളിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിലെ പൂർവവിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് തോക്കുമായി എത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ക്ലാസ് റൂമിൽ എത്തി മുകളിലേക്ക് വെടി വച്ചത്.തുടര്‍ന്ന ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.
പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles