പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ. വ്യാജരേഖ കേസിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ നാല് പേർ കസ്റ്റഡിയിലായതോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ പോയത്.
ഗ്രൂപ്പിനുള്ളിലെ പോരിൽ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുകയാണ്. ഗ്രൂപ്പിനുള്ളിൽ നിന്നാണ് പൊലീസിന് വിവരങ്ങൾ ചോർത്തി നൽകിയത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപുകൾ പരിശോധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അതൃപ്തരായ യൂത്ത് കോൺഗ്രസുകാര്‍ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളുമായി എത്തിയതോടെ പൊലീസിന് പണി എളുപ്പമായി. നിലവിൽ പത്ത് പരാതികൾ പൊലീസിന് ലഭിച്ചുകഴിഞ്ഞു.
നേരത്തെ പുറത്ത് വന്നിതിന് പുറമെ കൂടുതൽ ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന കാര്യം എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. വ്യാജ രേഖയുണ്ടാക്കിയെന്ന സംശയിക്കുന്ന രണ്ട് ലാപ്ടോപ്പ് പന്തളത്തെ രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളിൽ നിന്നും പൊലിസ് പിടിച്ചെടുത്തു. സർവ്വറിലെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പി.വി.രതീഷിനും, തെരെഞ്ഞെടുപ്പ് വിശദാംശങ്ങള്‍ നൽകാനായി യൂത്ത് കോൺഗ്രസ് കേന്ദ്ര തെരെഞ്ഞെടുപ്പ് അതോററ്റിക്കും നോട്ടീസ് നൽകി.