കാസര്‍ഗോഡ്: കുമ്പളയില്‍ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച 53 വയസുകാരൻ പിടിയിൽ. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് മധ്യവയസ്‌കന്റെ പീഡന ശ്രമമുണ്ടായത്.
മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍ ലിഫ്റ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാതാവ് മരുന്നു വാങ്ങി തിരികെ എത്തിയപ്പോള്‍ മകളെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിഫ്റ്റിനു സമീപത്തു കുട്ടിയെ കണ്ടത്. പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം മാതാവിനോട് പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമ്പള പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ, തട്ടിക്കൊണ്ട് പോകല്‍ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.