കോട്ടയം : കുമാരനല്ലൂരിൽ സ്വകാര്യ ബസിന് അടിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. വടവാതൂർ സ്വദേശി അമലി(25) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11.45 ന് എംസി റോഡിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പുന്നക്കാടൻ എന്ന സ്വകാര്യ ബസ്. ഒരേ ദിശയിൽ നിന്നും എത്തിയ സ്കൂട്ടർ ബസിൽ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Advertisements