ന്യൂസ് ഡെസ്ക് : മലയാളികളുടെ പ്രിയനടന്‍ ഇന്ദ്രന്‍സ് പത്താം തരം തുല്യതാ പഠനത്തിന് ചേര്‍ന്നതില്‍ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ദ്രന്‍സിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടര്‍ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളികളുടെ പ്രിയനടന്‍ ഇന്ദ്രന്‍സ് പത്താം തരം തുല്യതാ പഠനത്തിന് ചേര്‍ന്നതില്‍ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസമെന്നാല്‍ കേവലം പരീക്ഷകള്‍ പാസാകലോ ഉന്നത ബിരുദങ്ങള്‍ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആര്‍ജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രന്‍സ്. വിദ്യാസമ്പന്നരായ പലര്‍ക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള ആളുമാണ് നടന്‍ ഇന്ദ്രന്‍സ്. വിനയവും ലാളിത്യവും സംസ്‌കാര സമ്ബന്നതയും എല്ലാം ഇങ്ങനെ ചിലതാണ്. ഇന്ദ്രന്‍സിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടര്‍ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ്. പ്രിയപ്പെട്ട ഇന്ദ്രന്‍സിന് സ്‌നേഹാഭിവാദനങ്ങള്‍. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി.