റോട്ടറി ജില്ലാ കലാമേള : റാന്നി റോട്ടറി ക്ലബ് ചാമ്പ്യന്മാർ

തിരുവല്ല : റോട്ടറി ജില്ലാ
കലാമേളയിൽ റാന്നി റോട്ടറി ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാരായി. തിരുവല്ല രണ്ടാം സ്ഥാനത്ത് എത്തി. ആറന്മുളയ്ക്കും മാന്നാറിനുമാണ് മൂന്നാം സ്ഥാനം. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി സുമിത്രൻ
ഉദ്ഘാടനം ചെയ്‌തു. മാത്യുസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ബി. രവികുമാർ, അലക്‌സ് കോശി, മീര ജോൺ ഡാനിയേൽ, കെ. ജി. പിള്ള, വിശാൽ വർഗീസ് പ്രസാദ്, എൻ. ടി. ഏബ്രഹാം, ഹബീബ് മുഹമ്മദ്, റെജി കുരുവിള, മുരളീധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ടീന ആന്റണി സമ്മാനം വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles