മഴ സജീവം ! സന്നിധാനത്തും പരിസര പ്രദേശങ്ങളിലും തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ശബരിമല : സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവായിരുന്നെങ്കിലും മഴ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

Advertisements

മലചവിട്ടി എത്തുന്ന തീര്‍ത്ഥാടകര്‍ തീര്‍ത്ഥാടന പാതയിലൂടെ വരാനും ദര്‍ശനത്തിന് ശേഷം മടങ്ങിപ്പോകാനും പാടുള്ളുവെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയുള്ളപ്പോള്‍ കുറുക്ക് വഴികള്‍ അപകടക്കെണിയാകുമെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ മുതല്‍ ഉച്ചവരെ നല്ല വെയില്‍ ആണെങ്കിലും ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയാണ് ഉണ്ടാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴ സജീവമായതോടെ പമ്പാ നദിയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് പമ്പാ സ്നാനം നടത്തുന്ന തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പമ്പാ നദിയില്‍ നീന്താന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു. എന്‍ഡിആര്‍എഫും, അഗ്‌നിരക്ഷാസേനയും പോലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles