ക്യൂ നിൽക്കുവാണ് ; നടൻ അജിത് കുമാര്‍ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്ന ഫോട്ടോയുമായി യുത്ത് കോൺഗ്രസിനെ പരിഹസിച്ച് ശിവൻ കുട്ടി

ന്യൂസ് ഡെസ്ക് : നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കാര്‍ഡ് നിര്‍മിച്ചതായി പൊലീസ് കണ്ടെത്തി. പ്രതി അഭി വിക്രത്തിന്റെ ഫോണില്‍ നിന്നാണ് ഐ ഡി കണ്ടെത്തിയത്.വിഷയത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. നടൻ അജിത് കുമാര്‍ വോട്ട് ചെയ്യാൻ ക്യൂ നിക്കുന്ന ഫോട്ടോയാണ് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചത്. ക്യൂ നിക്കുവാണ്…എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ പങ്കുവച്ചത്.

Advertisements

അതേസമയം കേസിലെ പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാര്‍ഡ് കണ്ടെത്തിയത്. ഈ കാര്‍ഡ് വോട്ടിംഗിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ഇത് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.അതേസമയം, ദിവസം ആയിരം രൂപവീതം പ്രതിഫലം നല്‍കിയാണ് വ്യാജ കാര്‍ഡുകള്‍ പ്രതികള്‍ തയാറാക്കിച്ചതെന്നും പൊലീസ് കണ്ടെത്തി.അറസ്റ്റിലായ അടൂര്‍ സ്വദേശിയും മുന്‍ പ്രസ് ജീവനക്കാരനുമായ വികാസ് കൃഷ്ണനാണ് കാര്‍ഡുകള്‍ തയാറാക്കിയത്. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മേല്‍വിലാസങ്ങളും ഫോട്ടോകളും നല്‍കിയത് മറ്റ് പ്രതികളാണെന്നും മൊഴിയില്‍ പറയുന്നു. 20 ദിവസത്തോളം എടുത്താണ് കാര്‍ഡുകള്‍ തയാറാക്കിയത്.

Hot Topics

Related Articles