കൊച്ചി : കൊച്ചി ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ആദായ നികുതി വകുപ്പിന്റെ പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരം ആയ്‌ക്കര്‍ ഭവന്റെ ഉദ്ഘാടനം കേന്ദ്ര ധനകാര്യകോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ നിര്‍വഹിക്കും. ഏകദേശം 64 കോടി രൂപ പദ്ധതി ചെലവില്‍ 8,227 ചതുരശ്ര മീറ്റര്‍ ബില്‍റ്റ്‌അപ് ഏരിയയും 4,469 ചതുരശ്ര മീറ്റര്‍ കാര്‍പെറ്റ് ഏരിയയുമാണ് ആയ്‌ക്കര്‍ ഭവന്റെ വിസ്തീര്‍ണം.
നാളെ വൈകുന്നേരം നാലുമണിക്ക് കൊച്ചിയിലെ ഗോകുലം പാര്‍ക്ക് ഹോട്ടല്‍ & കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സിബിഡിറ്റി ചെയര്‍മാന്‍ നിതിന്‍ ഗുപ്ത, സിബിഡിറ്റി അംഗം സഞ്ജയ് കുമാര്‍ വര്‍മ്മ, കേരളത്തിലെ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ സുനില്‍ മാത്തൂര്‍ എന്നിവര്‍ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര ധനകാര്യ മന്ത്രി ‘ടാക്‌സ് ഡിഡക്‌ടേഴ്‌സ് ഗൈഡ് 2023’ പുറത്തിറക്കും. ഇത് ടിഡിഎസ് വ്യവസ്ഥകളുടെ മലയാളത്തിലുള്ള ഒരു സംഗ്രഹമാണ്. ഇത് നികുതി ദായകര്‍ക്ക് ടിഡിഎസ് വ്യവസ്ഥകള്‍ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും അത്തരം വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.
ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രി ചന്ദ്രയാന്‍ മാതൃകകള്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്യും. 2023 നവംബര്‍ 24 ന് വൈകുന്നേരം 5 മണിക്ക് പുതുതായി നിര്‍മ്മിച്ച ആയ്‌ക്കര്‍ ഭവനില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. ചടങ്ങില്‍ ധനമന്ത്രി റിബണ്‍ മുറിക്കുകയും ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്യും.