ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ  വിദ്യാർഥിനിയുടെ സംസ്ക്കാരം നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി

പാലാ :  ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് മരണമടഞ് വിദ്യാർഥിനിയുടെ സംസ്ക്കാരം നാളെ നടക്കും  മൃതദേഹം ഇന്ന് വൈകുന്നേരം കണ്ടെത്തിയിരുന്നു. ഭരണങ്ങാനം പടിഞ്ഞാറേ പൊരിയത്ത് സിബിച്ചന്‍-മജ്ഞു ദമ്പതികളുടെ മകൾ ഹെലന്‍ അലക്സി (13) ൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് സ്കൂൾ വിട്ട് വരുബോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി ഇന്നലെ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. 

Advertisements

തിരച്ചിലിന് നേവിയുടെ സഹായം തേടാനിരിക്കെയാണ് ഇന്ന് മൃതദേഹം 25 കിലോമീറ്റർ മാറി ഏറ്റുമാനൂർ പേരൂർ പായിക്കാട് വേണാട്ടുമാലി കടവിൽ കണ്ടെത്തിയത്. ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഹെലന്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. സ്കൂൾ അധികൃതരുടെ അപേക്ഷ പരിഗണിച്ച് മന്ത്രി വി.എൻ വാസവൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതിനെ തുടർന്ന് രാത്രിതന്നെ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാളെ സ്കൂളിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം നടത്തും. സഹോദരന്‍: അലന്‍ (പാലാ പോളിടെക്‌നിക് വിദ്യാര്‍ഥി). മാതാവ് മജ്ഞു കരൂര്‍ പരമല കുടുംബാംഗമാണ്.

Hot Topics

Related Articles