ചങ്ങനാശ്ശേരിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു : മരിച്ചത്  കുന്നന്താനം സ്വദേശി 

ചങ്ങനാശ്ശേരി: എ.സി റോഡിൽ മനയ്ക്കച്ചിറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പെരുന്നയിൽ താമസിക്കുന്ന  കുന്നന്താനം പാറാങ്കൽ കണ്ണനാട്ടു കിഴക്കേതിൽ വിജു ഭാസ്ക്കറിന്റെ മകൻ വിശാൽ വിജു (28) ആണ് മരിച്ചത്. ളായിക്കാട് ഒരു സുഹൃത്തിൻറെ വിവാഹ വീട്ടിൽ പോയതിനു ശേഷം മറ്റൊരു സുഹൃത്തിനെ മനക്കച്ചിറയിലെ വീട്ടിൽ ആക്കി മടങ്ങുമ്പോൾ ആയിരുന്നു അപകടം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വിശാൽ വീട്ടിൽ നിന്ന് പോയത്. രാത്രി വൈകിയതോടെ സുഹൃത്തിന്റെ  വീട്ടി ലാകുമെന്നാണ് വിശാലിന്റെ വീട്ടുകാർ കരുതിയത്. രാവിലെ വിശാലിനെ വിളിച്ചപ്പോൾ ലഭിക്കാതെ വന്നതോടെ വീട്ടുകാർ സുഹൃത്തിനെ  ഫോണിൽ വിളിച്ചു. വിശാൽ രാത്രി 12 മണിയോടെ വീട്ടിലേക്ക് പോയതാണെന്ന് സുഹൃത്ത് അറിയിച്ചു. തുടർന്നു സഹോദരൻ വിശാലിന്റെ ഫോണിലേക്ക് വീണ്ടും വിളിച്ചപ്പോൾ പൊലീസ് ഫോൺ എടുത്ത് അപകട വിവരം അറിയിക്കുകയായിരുന്നു. പ്രഭാത സവാരിക്ക് പോയവരാണ് അപകട വിവരം പൊലീസിനെ അറിയിക്കുന്നത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി . മാതാവ് : അനിത വിജു സഹോദരങ്ങൾ: വിശോബ് വിജു, വിനീത് വിജു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് കുന്നന്താനം പാറങ്കൽ വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles