ഹെലന്റെ മ്യതദേഹം സ്ക്കൂളിൽ പൊതു ദർശനത്തിന് വച്ചു : പൊട്ടിക്കരഞ്ഞ് സഹപാഠികളും അധ്യാപകരും 

പാലാ :  ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് മരണമടഞ വിദ്യാർഥിനി ഹെലന്റെ മ്യതദേഹം ഹെലൻ പഠിച്ച ഭരണങ്ങാനം സെന്റ് മേരീസ് സ്ക്കൂളിൽ പൊതുദർശനത്തിനു വച്ചു സംസ്ക്കാരം ഉച്ച കഴിക്ക് നടക്കും  

Advertisements

ഭരണങ്ങാനം പടിഞ്ഞാറേ പൊരിയത്ത് സിബിച്ചന്‍-മജ്ഞു ദമ്പതികളുടെ മകൾ ഹെലന്‍ അലക്സി (13) ൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് സ്കൂൾ വിട്ട് വരുബോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഹെലനോടൊപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ രക്ഷപെടുത്തിയിരുന്നു. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ട് .  പ്രിയ സഹപാഠിയുടെ ചേതനയറ്റ ശരീരം കണ്ട്  വിദ്യാർത്ഥികൾ പൊട്ടിക്കരയുകയാണ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകർക്കും ദുഖം അടക്കാൻ കഴിയുന്നില്ല നാടിന്റെ നാനാ തുറകളിൽ നിന്നും നൂറ് കണക്കിന് ജനങ്ങൾ ആണ് സ്ക്കൂളിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്.

Hot Topics

Related Articles