കറിവേപ്പില വില 100 കടന്നു..! ഇടനിലക്കാരെ നിയന്ത്രിക്കാതെ തമിഴ്‌നാട്; വന്‍ നഷ്ടം സഹിച്ചു പച്ചക്കറി സംഭരണം തുടരണോ എന്ന ആലോചനയില്‍ ഹോര്‍ട്ടികോര്‍പ്

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നു കുറഞ്ഞ വിലയ്ക്കു പച്ചക്കറികള്‍ വാങ്ങി ഇരട്ടി വിലയ്ക്കു കേരളത്തിലെ വ്യാപാരികള്‍ക്കു വിറ്റ് തമിഴ്‌നാട്ടിലെ ഇടനിലക്കാര്‍. വിപണി നിയന്ത്രിക്കേണ്ട ചുമതലയുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഇടനിലക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ കേരളത്തില്‍ പച്ചക്കറി വില താഴുന്നില്ല. പച്ചക്കറി വിപണിയില്‍ ഒന്നര മാസത്തിലേറെയായി വില കുതിക്കുകയാണ്.

Advertisements

ബീറ്റ്‌റൂട്ട്, ഇഞ്ചി, മുരിങ്ങക്കായ എന്നിവയ്ക്കു തമിഴ്‌നാട്ടില്‍ വില കുറവാണെങ്കിലും ഇരട്ടി വിലയ്ക്കാണു കേരളത്തില്‍ വില്‍ക്കുന്നത്. വലിയ മുളക്(കിലോയ്ക്ക്) 180 രൂപയും മുരിങ്ങക്കായ 330 രൂപയുമായിരുന്നു ശനിയാഴ്ച പൊതുവിപണിയിലെ വില. കറിവേപ്പിലയുടെ വില 100രൂപയായി. പലതിന്റെയും വില കിലോയ്ക്കു 100 രൂപ കടന്നു. വലിയ മുളക് (തൊണ്ടന്‍ മുളക്), മുരിങ്ങക്കായ വില ഓരോ ദിവസവും ഉയരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 25 മുതല്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍ നിന്നു നേരിട്ടു പച്ചക്കറികള്‍ വാങ്ങി വില്‍പന നടത്തിയിട്ടും വിലക്കയറ്റം തടയാനായിട്ടില്ല. നഷ്ടം സഹിച്ചാണു ഹോര്‍ട്ടികോര്‍പ് അധികൃതര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറികള്‍ വാങ്ങുന്നത്. പൊതുവിപണിയിലെ വില കുറയുന്നതു വരെ ഇതു തുടരാനാണു കൃഷി വകുപ്പിന്റെ തീരുമാനമെങ്കിലും വന്‍ നഷ്ടം സഹിച്ചു പച്ചക്കറി സംഭരണം തുടരണോ എന്ന ആലോചനയിലാണു ഹോര്‍ട്ടികോര്‍പ് ഇപ്പോള്‍.

Hot Topics

Related Articles