കുട്ടികളെയടക്കം ഷോക്കടിപ്പിച്ചു, മോശമായി പെരുമാറി; രോഗികളെ കബളിപ്പിച്ചത് മാനസിക സമ്മര്‍ദം കണ്ടുപിടിക്കാനുള്ള യന്ത്രം കൈവശമുണ്ടെന്ന പേരില്‍; ‘പ്രീ-ഡിഗ്രി’ വിദ്യാഭ്യാസമുള്ള വ്യാജ സൈക്കാട്രിസ്റ്റ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: സൈക്യാട്രിസ്റ്റ് എന്ന പേരില്‍ രോഗികളെ ഷോക്കടിപ്പിച്ചും മരുന്നുകൊടുത്തും തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍. അരിവയല്‍ വട്ടപ്പറമ്പില്‍ സലീ(49)മിനെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയല്‍ പുറ്റാട് സ്വദേശിയുടെ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന മാതാവിന്റെ ചികിത്സാര്‍ഥമാണ് പുറ്റാട് സ്വദേശി സുഹൃത്തിന്റെ നിര്‍ദേശപ്രകാരം സലീമിന്റെ അടുത്തെത്തുന്നത്. മാതാവിന്റെ ചികിത്സയോടൊപ്പം ക്യാന്‍സര്‍ രോഗിയായ പരാതിക്കാരനും ഇയാളുടെ ചികിത്സതേടി. പിന്നീട് കുടുംബാംഗങ്ങളും കൗണ്‍സലിംഗിന് വിധേയമാകണമെന്ന് സലീം നിര്‍ദേശിച്ചപ്പോള്‍ ഭാര്യയും വിദ്യാര്‍ഥികളായ മകളും മകനും സഹോദരന്റെ മക്കളുമടക്കം ഇയാളുടെ അരിവയലിലുള്ള കേന്ദ്രത്തിലെത്തി ചികിത്സക്ക് വിധേയരായി.

കുട്ടികളെയടക്കം ഇയാള്‍ ഷോക്കടിപ്പിച്ചതായും മോശമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. സലീമിന്റെ ചികിത്സയെ തുടര്‍ന്ന് പരാതിക്കാരന്റെ ആരോഗ്യ- മാനസിക നിലകള്‍ മോശമായി.ഇതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ഇയാള്‍ പരാതിക്കാരനില്‍ നിന്ന് തട്ടിയത്. ഇതേത്തുടര്‍ന്ന് മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോഴാണ് സലീമിന്റെ തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിക്ക് പ്രീ- ഡിഗ്രി വിദ്യാഭ്യാസം മാത്രമാണുള്ളത്. അതോടൊപ്പം, കൗണ്‍സലിംഗ് നടത്താനുള്ള പരിശീലനമാണ് സലീം നേടിയത്. ഇതിന്റെ മറവിലാണ് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് അരിവയലിലെ വീട്ടില്‍ ചികിത്സ നല്‍കിയിരുന്നത്.മാനസിക സമ്മര്‍ദം കണ്ടുപിടിക്കാനുള്ള യന്ത്രം തന്റെ കൈവശമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് സലീം രോഗികളെ കബളിപ്പിച്ചിരുന്നത്. പിന്നീട് ചികിത്സയില്‍പ്പെട്ടുപോയ പലരും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന്, പോലീസ് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാന്‍ ഡി എം ഒ നിര്‍ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പും സുല്‍ത്താന്‍ ബത്തേരി പോലീസും നടത്തിയ പരിശോധനയിലാണ് സലീം വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്.

Hot Topics

Related Articles