ന്യൂസ് ഡെസ്ക് : ഗവര്‍ണറുമായി ബന്ധപ്പെട്ട പഞ്ചാബ് ഉത്തരവ് വായിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയോട് സുപ്രീംകോടതി. ഉത്തരവ് വായിച്ച ശേഷം മറുപടി അറിയിക്കാന്‍ എജിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാന്‍ ആവില്ലെന്നായിരുന്നു കോടതി ഉത്തരവ്. ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ ബാന്‍വാരി ലാല്‍ പുരോഹിതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പുറപ്പെടിവിച്ച ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും, ആ ഉത്തരവ് കേരള ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്താനും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിര്‍ദേശം നല്‍കി.പഞ്ചാബ് ഉത്തരവ് കേരളത്തിന് സമാനമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കണ്ടു എന്നിട്ടും ബില്ലുകള്‍ പരിഗണിക്കുന്നില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.