ന്യൂസ് ഡെസ്ക് : കേരളത്തിലെ തുടര്‍ഭരണം സിപിഎമ്മിന്റെ നല്ല പ്രവര്‍ത്തനം കാരണമെന്ന് അശോക് ഗെഹ്‌ലോട്ട്. വര്‍ഷങ്ങളായി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ആയിരുന്നു ഭരിച്ചിരുന്നത്.എന്നാല്‍ ഇത്തവണ തുടര്‍ഭരണം ലഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഗെഹ്‌ലോട്ടിന്റെ പ്രസ്താവന. സര്‍ക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് തുടര്‍ഭരണമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ഇത്തവണ തുടര്‍ഭരണമുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.