ശബരിമല : മണ്ഡലകാലത്ത് സന്നിധാനത്തും പമ്പയിലും യാതൊരു വിധ ജല ക്ഷാമവും അനുഭവപെടാതെ ഇരിക്കുവാൻ വാട്ടർ അതോറിറ്റി രണ്ടു ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള സ്റ്റീൽ ടാങ്ക് സ്ഥാപിച്ചു. നിലവിൽ നാല് ലക്ഷം ലിറ്റർ സംഭരണ ശേഷി ഉള്ള പമ്പയിലെ പ്രധാന ടാങ്കിനോട് ചേർന്നാണ് പുതിയ സ്റ്റീൽ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ജലവിതരണത്തിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും നിലവിൽ ഇല്ല. അയ്യപ്പ ഭക്തർക്ക് യാതൊരു വിധ ക്ലേശങ്ങളും നേരിടാത്ത മണ്ഡലകാലം ഒരുക്കുകയാണ് വാട്ടർ അതോറിറ്റിയുടെ ലക്ഷ്യം. ഏതെങ്കിലും കാരണവശാൽ പ്രധാന ടാങ്കിലേക്ക് പമ്പിങ് നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നത് മുൻകൂട്ടി കണ്ടാണ് രണ്ടു ലക്ഷം ലിറ്ററിന്റെ പുതിയ ടാങ്ക് സ്ഥാപിച്ചത്. ഇതിലൂടെ കുറ്റമറ്റ രീതിയിൽ ഉള്ള ജല വിതരണം വാട്ടർ അതോറിറ്റി ഉറപ്പ് നൽകുന്നു.