“രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന നിരോധിക്കുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടില്ല” : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഹൈദരാബാദ്: രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന നിരോധിക്കുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.

Advertisements

പ്രചാരണത്തിന് എത്തിയ അമിത് ഷാ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. ‘നിങ്ങളുടെ വോട്ട് എംഎൽഎയേയൊ സർക്കാരിനേയൊ തിരഞ്ഞെടുക്കുന്നത് മാത്രമല്ല, തെലങ്കാനയുടെയും രാജ്യത്തിന്റേയും ഭാവി തീരുമാനിക്കുന്നതാണ്. എല്ലാ പാർട്ടികളുടെയും പ്രവർത്തനം വിലയിരിത്തിയിട്ട് മാത്രമേ നിങ്ങൾ വോട്ട് ചെയ്യാവു. എല്ലാ പാർട്ടിയേയും വിലയിരുത്തിയ ശേഷം നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്,’ അമിത് ഷാ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെലങ്കാനയിൽ ബിആർഎസ് നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്നും അമിത് ഷാ വിമർശിച്ചു. ആർക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല. കെ ചന്ദ്രശേഖർ റാവു മതപരമായ സംവരണം നൽകുന്നു. അത് ഭരണഘടനാ വിരുദ്ധമാണ്. 

മതന്യൂനപക്ഷങ്ങൾക്കുള്ള നാല് ശതമാനം സംവരണം തങ്ങൾ അവസാനിപ്പിക്കും. അത് പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി. നവംബർ 30ന് ആണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

നീണ്ട പോരാട്ടത്തിനൊടുവിലാണ് തെലങ്കാന രൂപീകരിച്ചത്. പത്ത് വർഷത്തിന് ശേഷം നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ ഒരു കാലത്ത് റവന്യൂ മിച്ച സംസ്ഥാനമായിരുന്ന ഇവിടെ ഇപ്പോൾ കോടികളുടെ കടബാധ്യതയുണ്ട്. യുവാക്കൾ നിരാശരാണ്. കർഷകരും ദലിതരും പിന്നാക്കക്കാരും നിരാശരാണ്, തെലങ്കാനയുടെ ഭാവിയെക്കുറിച്ച് എല്ലാവരും സംശയിക്കുന്നു,’ അമിത് ഷാ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.