അലമാരയിലിരുന്ന പണം വേണ്ട : മോഷ്ടിച്ചത് രണ്ട് കുപ്പി മദ്യവും പണക്കുടുക്കയും; വ്യത്യസ്തനായ കള്ളൻ വീട്ടിൽ കയറിയപ്പോൾ 

കൊല്ലം : വീട്ടിലിരുന്ന സ്വര്‍ണം മോഷ്ടിക്കാതെ രണ്ട് കുപ്പി മദ്യവും പണക്കുടുക്കയും മാത്രമെടുത്ത് മോഷ്ടാവ്. കൊല്ലം ചിതറയിലാണ് സംഭവം. ചുമടുതാങ്ങി സ്വദേശി അംബികയുടെ വീട്ടിലാണ് വിചിത്രമായ രീതിയിലുള്ള മോഷണം നടന്നത്. സംഭവസമയം അംബിക തിരുവനന്തപുരത്തെ കുടുംബ വീട്ടിലേക്കും മകൻ ശബരിമലയില്‍ തീര്‍ത്ഥാടനത്തിനും പോയിരിക്കുകയായിരുന്നു. ഈ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജോലിക്കെത്തിയ സ്ത്രീയാണ് മുൻഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഉടൻ നാട്ടുകാരേയും വീട്ടുകാരേയും പോലീസിനേയും ഇക്കാര്യമറിയിച്ചു. നാലരപ്പവൻ സ്വര്‍ണം മോഷണം പോയെന്നായിരുന്നു ആദ്യം പരാതി. മാത്രമല്ല മോഷണം നടന്ന മുറിയില്‍ വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ നിന്നും പരിശോധനയ്ക്കിടെ സ്വര്‍ണം കിട്ടി. വിരലടയാള വിദഗ്ധര്‍ക്കാണ് സ്വര്‍ണം ലഭിച്ചത്. പിന്നീടാണ് ഇവിടെയുണ്ടായിരുന്ന പണക്കുടുക്കയും രണ്ട് കുപ്പി മദ്യവുമാണ് മോഷ്ടാവ് എടുത്തതെന്ന് വ്യക്തമായത്. ആകെ മൂന്ന് കുപ്പി മദ്യവും രണ്ട് കുപ്പി ബിയറുമാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ ഒരു കുപ്പി ബിയറും അരക്കുപ്പി മദ്യവും വീട്ടില്‍ വച്ച്‌ തന്നെ കുടിച്ച്‌ തീര്‍ത്തു. ഇവരുമായി പരിചയമുള്ള ആള്‍ തന്നെയാകാം മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശ‍യിക്കുന്നതായും സൂചനയുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.