ന്യൂസ് ഡെസ്ക് : ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് അടുത്തിടെ തായ്‌ലൻഡ് വിസ ഒഴിവാക്കിയിരുന്നു. 2024 മേയ് വരെയാണ് വിസയില്ലാതെ തന്നെ തായ്‌ലൻഡിലേയ്ക്ക് പോകാൻ ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കിയിരിക്കുന്നത്.തായ്‌വാനില്‍ നിന്നുള്ളവര്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്ന് തായ്‌ലൻഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ നിന്നും തായ്‌വാനില്‍ നിന്നും എത്തുന്നവര്‍ക്ക് 30 ദിവസമാണ് തായ്‌ലൻഡില്‍ ചെലവഴിക്കാൻ അനുമതിയുള്ളത്. തായ്‌ലൻഡില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 1.2 ദശലക്ഷം ആളുകളാണ് ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്ന് തായ്‌ലൻഡില്‍ എത്തിയത്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ക്രിസ്‌മസ്, പുതുവര്‍ഷ അവധിക്കാലം എത്തുന്നതിനാല്‍ ഈ വര്‍ഷം മാത്രം 28 ദശലക്ഷം സന്ദര്‍ശകരെയാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തായ്‌ലൻഡ് വിസ ഒഴിവാക്കിയതിന് പിന്നാലെ ഇപ്പോഴിതാ മലേഷ്യയും വിസ ഒഴിവാക്കിയിരിക്കുകയാണ്. വിസയില്ലാതെ മലേഷ്യയില്‍ പ്രവേശിക്കാൻ ഇന്ത്യക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസയില്ലാതെ 30 ദിവസം തങ്ങാൻ അനുമതി നല്‍കുമെന്ന് മലേഷ്യയുടെ പ്രധാനമന്ത്രി അൻവര്‍ ഇബ്രാഹിം പറഞ്ഞതായി ബ്ളൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സെക്യൂരിറ്റി സ്ക്രീനിംഗ് മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഈ സൗകര്യം ലഭ്യമാകും. വിനോദ സഞ്ചാര മേഖലയില്‍ മികച്ച വളര്‍ച്ച നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.