കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഡിസംബർ 13ന് നടക്കുന്ന നവ കേരള സദസിന്റെ മുന്നോടിയായി ബൂത്ത് നമ്പർ 37 ൽ വീട്ടുമുറ്റ സദസ്സ് ചേർന്നു. സി ഡി എസ് ചാർജ് വഹിക്കുന്ന ബിന്ദു കുട്ടപ്പൻ അധ്യക്ഷത വഹിച്ച യോഗം നവകേരള സദസ്സ് പഞ്ചായത്ത് തല സംഘാടകസമിതി അംഗവും മാന്നാനം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായ റ്റി. റ്റി. രാജേഷ് ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ബോർഡ് മെമ്പർ മഞ്ജു ജോർജ്, ബൂത്ത് ചെയർമാൻ തോമസ് പി. റ്റി എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബി എൽ ഒ പുഷ്പവല്ലി. റ്റി. എൽ സ്വാഗതം ആശംസിക്കുകയും എ ഡി എസ് അംഗം അജിത സുനിൽ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. നാടിന്റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ സജീവമായ ചർച്ച നടന്നു. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർ, സാമൂഹിക പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.