തിരുവനന്തപുരം: പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിൽ തിരുവനന്തപുരം തിരുവല്ലത്ത് നിന്നും പിടികൂടിയ മൂന്നു പേർക്ക് കേസുമായി ബന്ധമില്ലെന്നു കണ്ടെത്തി. തിരുവല്ലത്തെ കാർ വാഷിംങ് സെന്ററിലാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ഇവിടെ എത്തിയ പൊലീസ് കാർ വാഷിംങ് സെന്റർ ഉടമയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ, ഇവർക്ക് ഈ തട്ടിക്കൊണ്ടു പോകലുമായി ബന്ധമില്ലെന്നും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.
Advertisements