കോട്ടയം : ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിനെ (24) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ പിതാവ് വർക്കി (56) അറസ്റ്റിൽ. ഭർത്താവ് അനിൽ നേരത്തേ അറസ്റ്റിലായിരുന്നു.വർക്കിയെ ഇന്നലെ രാത്രിയാണ് അറസ്‌റ്റ് ചെയ്തത്.യുവതി ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. തൂങ്ങിമരണംതന്നെയാണോയെന്നു റിപ്പോർട്ടിൽ സംശയം പറയുന്നു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്
Advertisements