കണ്ണ് നിറഞ്ഞ് ഒന്നും മിണ്ടാനാവാതെ അമ്മ ; അബിഗേലിനോട് വീഡിയോ കോളില്‍ സംസാരിച്ചു; വൈകാരിക നിമിഷങ്ങൾ

കൊല്ലം: ഏറെ നേരം നീണ്ടു നിന്ന ആശങ്കകൾക്കു വിരാമം. അബിഗേലിനോട് വീഡിയോ കോളില്‍ സംസാരിച്ച് അമ്മ. ഫോണില്‍ മകള്‍ക്ക് ഉമ്മ നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്. സന്തോഷ കണ്ണീര്‍ കാരണം അമ്മയ്ക്ക് ഒന്നും സംസാരിക്കാനില്ല. ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് ഇന്ന് നാട്ടുകാര്‍ കണ്ടെത്തുക ആയിരുന്നു. നാടൊട്ടുക്കും പൊലീസ് വലവിരിച്ചതോടെയാണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ നിര്‍ബന്ധിതരായത്.

Advertisements

പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ജില്ലയിലാകെ പൊലീസ് കര്‍ശന പരിശോധന നടത്തി വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും. അതിനിടെ മകളെ തിരികെ കിട്ടാനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞു കുട്ടിയുടെ അമ്മയും രംഗത്ത് എത്തി.

­

Hot Topics

Related Articles