ഇനി ഒരിക്കലും നടൻ അശോകനെ അനുകരിക്കില്ല ; തുറന്നുപറഞ്ഞ് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്

ന്യൂസ് ഡെസ്ക് : ഇനി ഒരിക്കലും നടൻ അശോകനെ അനുകരിക്കില്ലെന്ന് തുറന്നുപറഞ്ഞ് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. വേദികളില്‍ അസീസ് തന്നെ അനുകരിക്കുന്നത് മോശമാണെന്ന് അശോകൻ പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.’പഴഞ്ചൻ പ്രണയം’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് അസീസ് മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.

Advertisements

‘അശോകേട്ടന്റെ ആ ഇന്റര്‍വ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്കാ വീഡിയോ അയച്ച്‌ തന്നത്. ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹത്തെ പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച്‌ ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമൻസുകള്‍ ശ്രദ്ധിക്കപ്പെടുകയുള്ളു. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കില്‍ കുറച്ച്‌ ഓവര്‍ ആയി ചെയ്യണം. ടിവിയില്‍ പക്ഷേ ഇത്രയും വേണ്ട. സിനിമയില്‍ ഒട്ടും വേണ്ട.’ – അസീസ് പറഞ്ഞു.

Hot Topics

Related Articles