താനെ: ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് താനെയിലെ മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം നടന്നത്.
ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അമ്മയുമായി വഴക്കിട്ട മകൻ ഒടുവിൽ അരിവാളുകൊണ്ട് സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് ശേഷം മകൻ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിയായ യുവാവും 55 വയസുള്ള അമ്മയും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസമായ ഞായറാഴ്ചയും ഇവർ തമ്മിൽ വഴക്കിട്ടു. അമ്മ വെച്ചുണ്ടാക്കിയ ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം. വഴക്കിനിടെ കോപാകുലനായ മകൻ അമ്മയുടെ കഴുത്തിൽ അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു.
സംഭവ സ്ഥലത്തുവെട്ടു തന്നെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും താനെ റൂറൽ പൊലീസ് വ്യക്തമാക്കി.