പത്തനംതിട്ട : സി പി ഐ
പത്തനംതിട്ട ജില്ലാ സെക്രട്ടറി
എ പി ജയനെ സംസ്ഥാന എക്സിക്യൂട്ടീവ് സ്ഥാനത്തു നിന്ന് നീക്കി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്. എ പി ജയൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ നാല് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. ഈ കമ്മീഷന്റെ നിർദേശ പ്രകാരമാണ് എ പി ജയനെതിരെ നടപടിയുണ്ടായത്. ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽ നിന്നും നീക്കാനും തീരുമാനമായി.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി എ പി ജയൻ രംഗത്തെത്തി. പാർട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് എ പി ജയൻ പ്രതികരിച്ചു. താൻ സംസ്ഥാന കൗൺസിൽ അംഗമാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത് നടപടി എടുക്കേണ്ടത് ആ ഘടകത്തിലാണ്. അത് ഉണ്ടായിട്ടില്ലെന്നും ജയൻ പറഞ്ഞു. പാർട്ടി നടപടിയെക്കുറിച്ച് വിശദമായി പഠിച്ച് ശേഷം പ്രതികരിക്കാമെന്നും എ പി ജയൻ പ്രതികരിച്ചു.