ന്യൂസ് ഡെസ്ക് : ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.14 വയസ്സ് മുതല്‍ മുറിക്കാതെ നീട്ടി വളര്‍ത്തുന്ന ഇവരുടെ മുടിക്ക് 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഔദ്യോഗികമായി കണക്കാക്കി. 1980 -കളില്‍ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത തന്‍റെ മുടി നീട്ടി വളര്‍ത്തി തുടങ്ങിയത്.
നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകള്‍ക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തിനിടയില്‍ സ്മിത അഭിപ്രായപ്പെട്ടു. മാത്രമല്ല, നീളമുള്ള മുടി സ്ത്രീകളുടെ സൗന്ദര്യത്തിന്‍റെ പ്രധാന ഘടകമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴുകല്‍, ഉണക്കല്‍, സ്റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂര്‍ വരെയാണ് ഇവര്‍ ചെലവഴിക്കാറ്. സ്മിതയ്ക്ക് മുടി കഴുകിയെടുക്കാൻ മാത്രം 45 മിനിറ്റ് സമയം ആവശ്യമാണത്രേ. പുറത്തിറങ്ങുമ്ബോള്‍ തന്‍റെ മുടി ആളുകള്‍ കൗതുകത്തോടെ നിരീക്ഷിക്കുന്നത് കാണുമ്പോള്‍ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും ചിലര്‍ മുടി പരിചരണത്തെക്കുറിച്ച് ചോദിച്ചറിയാൻ തന്നെ സമീപിക്കാറുണ്ടെന്നും സ്മിത പറയുന്നു. മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളര്‍ത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവര്‍ പറയുന്നു.